മംഗളാദേവി ക്ഷേത്രം: വന നടുവില്‍ 1337 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രം. 2000 വര്‍ഷം പഴക്കം കരുതുന്ന ക്ഷേത്രം കേരളീയ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
കുമളി വനവാസി മ്യൂസിയം: മേഖലയിലെ വനവാസികളുടെ ജീവിതവും, സംസ്‌കാരവും, ജീവിത ക്രമങ്ങളും അടയാളപ്പെടുത്തുന്ന മ്യൂസിയമാണിത്.
പെരിയാര്‍ കടുവ പഠന കേന്ദ്രം : പെരിയാര്‍ വന കേന്ദ്രത്തിലെ മൃഗങ്ങളുടെ പഠന വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഈ കേന്ദ്രം, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ്.
NB: ലേക്ക് പാലസിലേക്കുള്ള പ്രവേശനം 3.30ന് അവസാനിക്കും. മൂന്ന് മണിക്ക് മുന്‍പ് സന്ദര്‍ശകര്‍ ബോട്ട് ജെട്ടിയില്‍ എത്തണം.
NB: പെരിയാര്‍ വന്യമൃഗ കേന്ദ്രം വൈകുന്നേരം അഞ്ചു മണിക്ക് അടക്കും.