ലേക്ക് പാലസ്

വിഭാഗം: പ്രീമിയം ഹെറിറ്റേജ് ജംഗിള്‍ ലോഡ്ജ്
അതിഥികള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പ് എത്തണം. എന്നാല്‍ മാത്രമേ തടാകം കടന്ന് ലേക്ക് പാലസില്‍ എത്താനാവൂ.
ആക്ടിവിറ്റീസ്

ലേക്ക് പാലസിനോട് ചേര്‍ന്നും, ചുറ്റുമായും പ്രകൃതി, വന നിരീക്ഷണ സൗകര്യങ്ങള്‍, കെ.ടി.ഡി.സി. കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഹോട്ടല്‍ വളപ്പിലും സമീപത്തുമായി ഒരുക്കുന്ന സേവനങ്ങള്‍

പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്ര : ഈ യാത്രയില്‍ തടാകതീരത്തും, സമീപ മലകളിലും മേയുന്ന വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണാന്‍ കഴിയും. ആനക്കൂട്ടങ്ങള്‍, കാട്ടുപോത്തുകള്‍, മാനുകള്‍, ജലപക്ഷികള്‍ എന്നിവ ധാരാളമായി കാണാന്‍ കഴിയും.

നേച്വര്‍ വാക്ക്: പെരിയാര്‍ വനത്തിലൂടെ മൂന്നു മണിക്കൂര്‍ പകല്‍ സമയത്ത് നടന്ന് കാഴ്ച ആസ്വദിക്കാനുള്ള സൗകര്യം.

ഗ്രീൻ വാക്ക് : പെരിയാര്‍ വന്യമൃഗ സങ്കേത്തിൽ 3 മണിക്കൂറുള്ള ട്രെക്കിങ്ങ്.

ചങ്ങാട യാത്ര: വനാതിര്‍ത്തിയിലേക്ക് ഒരു ദിവസം നീളുന്ന ചങ്ങാടയാത്ര.

ബോര്‍ഡര്‍ ഹൈക്കിംഗ്: വന്യമൃഗ കേന്ദ്രത്തിന്റെ അതിര്‍ത്തിയിലേക്ക് ഒരു ദിവസം നീളുന്ന നടത്തം.

എലിഫന്റ് റൈഡ്: വന്യമൃഗ സങ്കേതത്തിന് പുറത്ത് ആന സവാരി.

വിന്‍ഡ് വാല്‍ക്ക്: വനത്തിനുള്ളിലെ പുല്‍മേടുകളിലൂടെ ഒരു ദിവസം നീളുന്ന നടത്തം.

ക്ലൗഡ്സ് വാക്ക് : വന പ്രദേശങ്ങളുടെയും തോട്ടങ്ങളുടെയും അതിരുകളിലൂടെ നടത്തുന്ന ഒരു മുഴുവൻ ദിവസത്തെ ട്രെക്കിംഗ് യാത്ര. ഇതിലൂടെ ഭൂപ്രകൃതിയുടെ മനോഹരമായ വിശാല കാഴ്ചകൾ ആസ്വദിക്കാം.

റേഞ്ച് സ്‌കാന്‍ : ഇരു സംസ്ഥാനാതിര്‍ത്തിയിലെ വനങ്ങളിലൂടെ യാത്ര. വന്യമൃഗങ്ങളെ കൂടുതല്‍ കാണാന്‍ അവസരം ലഭിക്കുന്നു.

പ്ലാന്റേഷന്‍ ടൂര്‍ : തേയില, കാപ്പി, ഏലത്തോട്ടങ്ങളിലും ഫാക്ടറികളിലും സന്ദര്‍ശനം. വനവാസി ഊരുകളിലും സന്ദര്‍ശനം.

ചായ ഫാക്ടറികളിലേക്ക് സന്ദർശനം

കുമളിയിൽ സുഗന്ധ ദ്രവ്യങ്ങളും ചെറു വനോൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഷോപ്പിംഗ്

പ്രത്യേക അറിയിപ്പ്: പെരിയാർ വന്യമൃഗ കേന്ദ്രം വൈകിട്ട് 5 മണിക്ക് അടയ്ക്കപ്പെടും. അതിനാൽ, വൈകിട്ട് 5 മണിക്ക് മുൻപ് വന്യമൃഗ കേന്ദ്രത്തില്‍ എത്താൻ ശ്രദ്ധിക്കുക.