ലേക്ക് പാലസ്

വിഭാഗം: പ്രീമിയം ഹെറിറ്റേജ് ജംഗിള്‍ ലോഡ്ജ്
അതിഥികള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പ് എത്തണം. എന്നാല്‍ മാത്രമേ തടാകം കടന്ന് ലേക്ക് പാലസില്‍ എത്താനാവൂ.
തേക്കടി - ഇക്കോ ടൂറിസം പറുദീസ

ഇന്ത്യയിലെ മികച്ച കുടവാ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ ആണ് ലേക്ക് പാലസ് സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളെ, ബോട്ടില്‍ സഞ്ചരിച്ചുകൊണ്ട് അടുത്ത് കാണാന്‍ കഴിയുന്ന സ്ഥലമാണിത്. ആന, കാട്ടുപോത്ത്, വിവിധതരം മാനുകള്‍, ചെന്നായ, പുള്ളിപ്പുലി എന്നീ മൃഗങ്ങള്‍ ഇവിടെ ധാരാളമായി കാണുന്നു. സാഹസിക സഞ്ചാരത്തിനും ഇവിടെ അവസരങ്ങളുണ്ട്. പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്രയും മറ്റൊരു ആകര്‍ഷണമാണ്.

ലേക്ക് പാലസ് - രാജകീയ പൈതൃകം

തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു പെരിയാര്‍ തടാകത്തിനുള്ളിലെ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ് ഹോട്ടല്‍. ബ്രിട്ടീഷ് വൈസ്രോയിമാരും, ഗവര്‍ണര്‍ ജനറല്‍മാരും ഈ കൊട്ടാരത്തില്‍ താമസിച്ച് വന സൗന്ദര്യം ആസ്വിദിച്ചിരുന്നു. വനമധ്യത്തില്‍, തടാകതീരത്തായി സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ ആറ് മുറികള്‍ ആണ് ഉള്ളത്.