പ്രകൃതി വന അനുബന്ധ വിനോദ പരിപാടികള്‍, ആരണ്യ നിവാസിലും ചുറ്റുമുള്ള വനങ്ങളിലും നടത്തുന്നു. കെ.ടി.ഡി.സി. സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇതിനുള്ള പ്രത്യേക സൗകര്യമുള്ളൂ.
പെരിയാര്‍ തടാകത്തില്‍ ബോട്ട് യാത്ര: ഈ യാത്രയില്‍ തടാകതീരത്തും, സമീപ മലകളിലും മേയുന്ന വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണാന്‍ കഴിയും. ആനക്കൂട്ടങ്ങള്‍, കാട്ടുപോത്തുകള്‍, മാനുകള്‍, ജലപക്ഷികള്‍ എന്നിവ ധാരാളമായി കാണാന്‍ കഴിയും.
നേച്വര്‍ വാക്ക്: പെരിയാര്‍ വനത്തിലൂടെ മൂന്നു മണിക്കൂര്‍ പകല്‍ സമയത്ത് നടന്ന് കാഴ്ച ആസ്വദിക്കാനുള്ള സൗകര്യം.
ഗ്രീൻ വാക്ക് : പെരിയാര്‍ വന്യമൃഗ സങ്കേത്തിൽ 3 മണിക്കൂറുള്ള ട്രെക്കിങ്ങ്
ചങ്ങാട യാത്ര: വനാതിര്‍ത്തിയിലേക്ക് ഒരു ദിവസം നീളുന്ന ചങ്ങാടയാത്ര.
ബോര്‍ഡര്‍ ഹൈക്കിംഗ്: വന്യമൃഗ കേന്ദ്രത്തിന്റെ അതിര്‍ത്തിയിലേക്ക് ഒരു ദിവസം നീളുന്ന നടത്തം.
എലിഫന്റ് റൈഡ്: വനത്തിനുള്ളില്‍ ആന സഫാരി
വിന്‍ഡ് വാല്‍ക്ക്: വനത്തിനുള്ളിലെ പുല്‍മേടുകളിലൂടെയുള്ള മുഴുവന്‍ ദിവസ സഞ്ചാരം
ക്ലൗഡ് വാക്ക്: തോട്ടങ്ങളുടെയും വനത്തിന്റെയും അതിര്‍ത്തിയിലൂടെ മുഴുവന്‍ ദിവസ സഞ്ചാരം.
റേഞ്ച് സ്‌കാന്‍: കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളുടെയും വനാതിര്‍ത്തിയിലൂടെ യുള്ള സഞ്ചാരം.
ബുള്ളോക്കാർട്ടു ഡിസ്‌കവറി : മൂന്നു മണിക്കൂര്‍ കാളവണ്ടി യാത്ര
പ്ലാന്റേഷൻ ടൂർ : തേയില, കാപ്പി, ഏലം തോട്ടങ്ങളിലെയും ഫാക്ടറികളിലും സന്ദര്‍ശനം
ചായ ഫാക്ടറികളിലേക്ക് സന്ദർശനം
കുമളിയിലെ സുഗന്ധവ്യജ്ഞന കടകളില്‍ സന്ദര്‍ശനം.
പ്രത്യേക അറിയിപ്പ്: