ആരണ്യ നിവാസ്

വിഭാഗം: പ്രീമിയം ജംഗിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
തേക്കടി - വന്യ സൗന്ദര്യം

വന്യമൃഗങ്ങളുടെയും, വന സൗന്ദര്യത്തിന്റെയും പര്യായമാണ് തേക്കടി. ബോട്ട് സവാരിക്കിടയില്‍ വന്യമൃഗങ്ങളെ തൊട്ടുചേര്‍ന്ന് കാണാന്‍ കഴിയുന്ന മറ്റൊരിടമില്ല. ആനകള്‍, മ്ലാവ്, കേഴമാന്‍, കാട്ടുപോത്ത്, വേഴാമ്പല്‍ എന്നിവ ഇവിടെ നിത്യ കാഴ്ചയാണ്. കടുവ, പുലി, ചെന്നായ തുടങ്ങിയ ഹിംസ്ര മൃഗങ്ങളും നമ്മുടെ മുന്നിലെത്തിയേക്കാം. വന സഞ്ചാരവും, സാഹസിക യാത്രകളും ഈ ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

ആരണ്യ നിവാസ് - ആധികാരിക വന ലോഡ്ജ്

വന്യമൃഗ പ്രേമികള്‍ക്കും, പരിസ്ഥിതി സ്‌നേഹികള്‍ക്കും ഒരുപോലെ ഹൃദ്യകരമായ കേന്ദ്രമാണ് പെരിയാര്‍ തടാക തീരത്തെ ആരണ്യ നിവാസ്, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.