വാട്ടര്‍ സ്‌കേപ്പ്‌സ്

വിഭാഗം: പ്രീമിയം കായല്‍തീര റിസോര്‍ട്ട്
കുമരകം

ബുക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയിയുടെ ജന്മനാട്. കണ്ടല്‍ക്കാടുകളും, ദേശാടനപക്ഷികളും, വേമ്പനാട് കായലും യാത്രക്കാര്‍ക്ക് വ്യത്യസ്ഥമായ അനുഭവം നല്‍കുന്നു.

വാട്ടര്‍ സ്‌കേപ്പ്‌സ്

ദേശാടനപക്ഷി സങ്കേതത്തിന് ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഏക കായല്‍തീര റിസോര്‍ട്ട്. കണ്ടല്‍ക്കാടിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന കുടിലുകളില്‍ താമസിച്ച് കായല്‍ സൗന്ദര്യം ആസ്വദിക്കാം. പരിസ്ഥിതി, പക്ഷി, ഗവേഷകരുടെ ലക്ഷ്യസ്ഥാനം.

ആര്‍ഫ്രഡ് ജോര്‍ജ് ബേക്കറിന്റെ ഉടമസ്ഥതയിലായിരുന്ന കവണാറ്റിന്‍കര എസ്റ്റേറ്റിന്റെ ഭാഗമാണ് ഈ റിസോര്‍ട്ട്. മധുവിധു ആഘോഷകര്‍ക്ക് പ്രിയകേന്ദ്രം.