മൂന്ന് ഉള്‍ക്കടലുകളും, വിസ്മയകരമായ ലൈറ്റ് ഹൗസും, സമൃദ്ധമായ കേര നിരകളും, കീഴ്ക്കാം തൂക്കായ പാറക്കെട്ടുകളും നിശബ്ദമായ കടലും തീരവും, ചേര്‍ന്നൊരുക്കുന്ന പ്രത്യേക അനുഭവ തീരമാണ് കോവളം. കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ ഇതിന് പ്രത്യേക സ്ഥാനമുണ്ട്.
കടലിന് അഭിമുഖമായ താമസ സൗകര്യം, വിശാലമായ പുല്‍തകിടി, സൂര്യനും സമുദ്രവും മണല്‍പരപ്പും ഒത്തുചേരുന്ന ദിവ്യാനുഭൂതി. ഇവിടെ തീരങ്ങളില്‍ ഒഴുകി നടക്കാം, സമുദ്ര വിഭവങ്ങള്‍ അസ്വദിക്കാം, ആഴക്കടലിന്റെ നിശബ്ദതയില്‍ ലയിച്ചിരിക്കാം. ബിസിനസ്സ് മീറ്റിംഗ് സൗകര്യങ്ങള്‍, വിവാഹ വിരുന്നുകള്‍ക്കുള്ള വേദി.