പെരിയാര്‍ ഹൗസ്

വിഭാഗം: ബജറ്റ് ജങ്കിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
തേക്കടി : വന്യജീവികളുടെ പറുദീസ

ഭരതത്തിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ മേഖലയായ തേക്കടി, വന്യമൃഗങ്ങളുടെ പ്രിയ വാസസ്ഥലമാണ്. ആന, കാട്ടുപോത്ത്, കേഴമാന്‍, പുലി, പുള്ളിമാന്‍, കരടി, പക്ഷികള്‍ എന്നിവയും ഈ വനത്തില്‍ ധാരാളമായി കാണാം. സാഹസിക യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാണ് തേക്കടി. വനമേഖലകളുടെ വൈവിധ്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.

പെരിയാര്‍ ഹൗസ് : വനയാത്രക്കുള്ള താവളം

തേക്കടി വനത്തിലെ മൃഗങ്ങളെ അടുത്തു കാണാന്‍ കഴിയുന്ന ബജറ്റ് ജംഗിള്‍ ലോഡ്ജ് ആണ് നദീ തീരത്തെ പെരിയാര്‍ ഹൗസ്. സാധാരണക്കാരായ വനയാത്രികര്‍ക്കുള്ള പ്രിയ സങ്കേതമാണ് ഇത്.


യാത്രാ ഗൈഡ്