ഭരതത്തിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ മേഖലയായ തേക്കടി, വന്യമൃഗങ്ങളുടെ പ്രിയ വാസസ്ഥലമാണ്. ആന, കാട്ടുപോത്ത്, കേഴമാന്, പുലി, പുള്ളിമാന്‍, കരടി, പക്ഷികള്‍ എന്നിവയും ഈ വനത്തില്‍ ധാരാളമായി കാണാം. സാഹസിക യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാണ് തേക്കടി. വനമേഖലകളുടെ വൈവിധ്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
തേക്കടി വനത്തിലെ മൃഗങ്ങളെ അടുത്തു കാണാന്‍ കഴിയുന്ന ബജറ്റ് ജംഗിള്‍ ലോഡ്ജ് ആണ് നദീ തീരത്തെ പെരിയാര്‍ ഹൗസ്. സാധാരണക്കാരായ വനയാത്രികര്ക്കുള്ള പ്രിയ സങ്കേതമാണ് ഇത്.