ടീ കൗണ്ടി

വിഭാഗം: പ്രീമിയം ഹില്‍ റിസോര്‍ട്ട്
ആകര്‍ഷണങ്ങള്‍

ഇരവികുളം ദേശീയ ഉദ്യാനം: വരയാടുകളുടെ കേന്ദ്രമാണ്. 97 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനം. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനമുടി കൊടുമുടി ഉദ്യാനത്തിന്റെ തെക്കു ഭാഗത്താണ്.

രാജമല: ഇരവികുളം ഉദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ എത്തിയാല്‍ വരയാടുകളെ കൂട്ടമായി കാണാനാവും. സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍പ്പെടുന്ന ലോകത്തെ വരയാടുകലുടെ പകുതിയും ഇവിടെയാണ് കഴിയുന്നത്.

മാട്ടുപ്പെട്ടി: ഉയര്‍ന്ന ഉല്പദനശേഷിയുള്ള വിദേശ കന്നുകാലികളുടെ പ്രജനന കേന്ദ്രവും, വളര്‍ത്തു കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കുണ്ടള മാട്ടുപ്പെട്ടി ഡാമുകള്‍ തൊട്ടടുത്താണ്. 1700 മീറ്റര്‍ ഉയരത്തിലുള്ള മാട്ടുപ്പെട്ടി മലകള്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

നേമക്കാട്: മൂന്നാറിനും, രാജമലക്കും മധ്യേയുള്ള നേമക്കാട് വെള്ളച്ചാട്ടങ്ങളുടെ ഗ്രാമമാണ്. 1600 മീറ്റര്‍ ഉയരത്തിലുള്ള വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നു. നേമക്കാട് എസ്റ്റേറ്റിനോട് ചേര്‍ന്ന 'ഡ്രൗട്ട്' മത്സ്യങ്ങളുടെ വളര്‍ത്തു കേന്ദ്രവും പ്രസിദ്ധമാണ്.

പോതമേട്: മൂന്നാറിലെ തേയില, കാപ്പി, ഏലത്തോട്ടങ്ങള്‍ ഈ ഭാഗത്താണുള്ളത്. സാഹസ സഞ്ചാര കേന്ദ്രമാണിത്.

ദേവികുളം : പുല്‍മേടുകള്‍ നിറഞ്ഞ ദേവികുളം അപൂര്‍വ്വ സസ്യജാലങ്ങളുടെ മേഖലയാണ്. ലവണാംശമുള്ള വെള്ളം നിറഞ്ഞ സീതാദേവി തടാകം മറ്റൊരു ആകര്‍ഷണമാണ്.

പള്ളിവാസല്‍:കേരളത്തിലെ ആദ്യ ജലവൈദ്യുതി കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു.

ആറ്റുകാട്:പള്ളിവാസലിനും, മൂന്നാറിനുമിടയിലുള്ള ഈ ഭാഗത്തും വെള്ളച്ചാട്ടങ്ങള്‍ കാണാം.

ചിത്തിരപുരം: ചെറുകുടിലുകളും, പ്രാചീന ബംഗ്ലാവുകളും, മൈതാനങ്ങളും ഉള്ള ചിത്തിരപുരത്താണ് പള്ളിവാസല്‍ പദ്ധതിയുടെ വൈദ്യുതി ഉല്പാദന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്: 1898 ല്‍ സ്ഥാപിച്ച ഈ ആരാധനാലയം ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദേവാലയമാണ്

ലോക്ക് ഹാര്‍ട്ട് ഗ്യാപ് : ട്രെക്കിങ്ങിനും, സാഹസിക സഞ്ചാരത്തിനും പ്രസിദ്ധമായ സ്ഥലം.

ബ്ലോസം ഇന്റര്‍നാഷനല്‍ പാര്‍ക്ക്: സൈക്കിള്‍ സവാരി, റോളര്‍ സ്‌കേറ്റിംഗ്, ബോട്ടിംഗ് സൗകര്യങ്ങള്‍ ഇവിടെ സുന്ദരമായ പൂന്തോട്ടവും സജ്ജീകരിച്ചിരിക്കുന്നു.

എക്കോ പോയിന്റ്: മൂന്നാറില്‍ നിന്നും ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലെ എക്കോ പോയിന്റും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

പവര്‍ഹൗസ് വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള മാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുള്ള പാറക്കൂട്ടങ്ങളിലാണ് വെള്ളച്ചാട്ടം.

കുണ്ടള: ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലെ കുണ്ടളയില്‍ ടാറ്റാ ടീ വക ഗോള്‍ഫ് മൈതാനമുണ്ട്. സേതുപാര്‍വ്വതിപുരം തടാകം മറ്റൊരു ആകര്‍ഷണമാണ്.

ആനയിറങ്കല്‍: ആനയിറങ്കല്‍ ജലസംഭരണിക്കു ചുറ്റുമുള്ള തേയില തോട്ടങ്ങളും, നിത്യഹരിത വനങ്ങളും മനോഹര കാഴ്ചയാണ്.

മറയൂര്‍: ചന്ദനമരങ്ങള്‍ വളരുന്ന കേരളത്തിലെ ഏക സ്ഥലം മറയൂരാണ്. ചന്ദന സംസ്‌കരണ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരു ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ആല്‍മരത്തണലിലെ കുട്ടികളുടെ പാര്‍ക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മുനിയറ: നവീന ശിലായുഗ സ്മാരകങ്ങളായ മുനിയറകള്‍ ഈ മറയൂര്‍ ഭാഗത്താണുള്ളത്. പുരാവസ്തു പഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന അറകള്‍, ചുവര്‍ ചിത്രങ്ങളും മറ്റ് തിരുശേഷിപ്പുകളും ഉണ്ട്.

തൂവാനം വെള്ളച്ചാട്ടം: മറയൂരിനു സമീപമുള്ള ഈ വെള്ളച്ചാട്ടവും ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ടീ മ്യൂസിയം: ടാറ്റാ ടീ യുടെ നിയന്ത്രണത്തിലുള്ള ഈ മ്യൂസിയം 1880 മുതലുള്ള തേയില വ്യവസായത്തിന്റെ ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്നു.

ടോപ്പ് സ്റ്റേഷന്‍: മൂന്നാര്‍ കൊടൈക്കനാല്‍ പാതയിലെ ഏറ്റവും ഉയരം കൂടിയ കേന്ദ്രം; കടല്‍ നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

ചിന്നാര്‍ വന്യമൃഗ സങ്കേതം: തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ വന്യമൃഗ സങ്കേതം 90 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. ആനകള്‍, കേഴമാന്‍, മലയണ്ണാന്‍ തുടങ്ങി തെക്കേ ഇന്ത്യന്‍ വനങ്ങളിലെ എല്ലാത്തര മൃഗങ്ങളും ഇവിടെയുണ്ട്.