റെയിൻ ഡ്രോപ്‌സ്

വിഭാഗം: ബജറ്റ് ഹോട്ടല്‍

ചെന്നൈയിലെ കെ.ടി.ഡി.സി വക പുതിയ സംരംഭമാണ് റെയിന്‍ ഡ്രോപ്‌സ്. നഗരത്തിന്റെ തിരക്കിനിടയില്‍ സുഖതാമസത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡീലക്‌സ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റ് എല്ലാം ഇവിടെയുണ്ട്.

ചെന്നൈ തുറമുഖം, ഐ.ടി കമ്പനികള്‍, അമേരിക്കന്‍ ബ്രിട്ടീഷ് കോണ്‍സലേറ്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സമീപത്താണ് റെയിന്‍ ഡ്രോപ്‌സ്. അപ്പോളോ ആശുപത്രി, ശങ്കര്‍ നേത്രാലയ തുടങ്ങിയ പ്രമുഖ ചികില്‍സാ സ്ഥാപനങ്ങളും തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ലോകത്തെ പ്രധാന കടല്‍ത്തീരങ്ങളിലെ ഒന്നായ മറീന ബീച്ചിനു സമീപമാണ് ഈ കെ.ടി.ഡി.സി സംരംഭം.