കുമരകം ഗേറ്റ് വേ

വിഭാഗം: കായല്‍ റിസോര്‍ട്ട്

കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മ്മിച്ച തണ്ണീര്‍മുക്കത്തെ ബണ്ടിനു സമീപത്തെ കായല്‍ തീരത്താണ് കുമരകം ഗേറ്റ് വേ സ്ഥിതിചെയ്യുന്നത്. തണ്ണീര്‍മുക്കത്തെയും, വെച്ചൂരിനേയും ബന്ധിപ്പിക്കുന്ന ബണ്ട് വഴി റോഡുമാര്‍ഗ്ഗവും, ആവശ്യമെങ്കില്‍ ബോട്ട് മാര്‍ഗ്ഗവും ഇവിടെ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് എത്താം.

ആലപ്പുഴയില്‍ നിന്നും കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം ഇവിടെ എത്താം. വേമ്പനാട് കായലിന് അഭിമുഖമായി 37 മുറികളാണുള്ളത്.

കായൽ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുക