മാസ്‌ക്കറ്റ് ഹോട്ടല്‍

വിഭാഗം: പ്രീമിയം ഹെറിറ്റേജ് ബിസിനസ് ഹോട്ടല്‍
തിരുവനന്തപുരം ചരിത്ര നഗരം

ചരിത്ര നഗരമായ തിരുവനന്തപുരത്ത് രാജ പരമ്പര്യവും സംസ്‌ക്കാരവും ഇഴപിരിഞ്ഞ് കിടിക്കുന്നു. മഹാക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ആര്‍ട്ട് ഗാലറികള്‍ എന്നിവയാലും സമ്പന്നമാണ് തലസ്ഥാന നഗരി.



മാസ്‌ക്കറ്റ് ഹോട്ടല്‍ - പാരമ്പര്യവും ആതിഥ്യവും ഒന്നിക്കുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രട്ടീഷ് കരസേനയിലെ ഓഫീസര്‍മാരുടെ താവള മായിരുന്ന മാസ്‌ക്കറ്റ് ഇപ്പോള്‍ പൂര്‍ണ്ണ പാരമ്പര്യ-ബിസിനസ് ഹോട്ടലാണ്. തിരുവനന്തപുരം നഗര ഹൃദയത്തില്‍ പാരമ്പര്യ ശോഭയില്‍ ഏല്ലാ ആഡംബരങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. വിശാലമായ പുല്‍ത്തകിടിയും സര്‍വ്വ സജ്ജമായ മുറികളും, ശാന്തമായ അന്തരീക്ഷവും യാത്രികര്‍ക്ക് ഇവിടെ പ്രൗഢ വിശ്രമം ഒരുക്കുന്നു.