ഗോള്‍ഡന്‍ പീക്ക്

വിഭാഗം: ബജറ്റ് ഹോട്ടല്‍
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.

ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ തടിയിലും, പാറക്കല്ലിലും തീര്‍ത്ത കോട്ടേജുകള്‍ ആണ് ഉള്ളത്. ചുറ്റുമുള്ള മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങള്‍ ഇവിടെ കഴിയാം. ചുറ്റുമുള്ള മൂടല്‍മഞ്ഞ് സഫാരിയില്‍ വനപുഷ്പങ്ങള്‍ കാണാം.

പൊന്‍മുടി - ഹില്‍ റിസോര്‍ട്ട്

സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തിലുള്ള സുഖവാസ കേന്ദ്രമാണ് പൊന്‍മുടിയിലെ മലനിരകള്‍. വനപുഷ്പങ്ങള്‍, ചിത്രശലഭങ്ങള്‍, അരുവികള്‍ എന്നിവയുടെ തണുത്ത അന്തരീക്ഷത്തെ മനോഹരമാക്കുന്നു. ദീര്‍ഘ, ഹ്രസ്വ നടത്തത്തിന് അനുയോജ്യമാണ് ഈ മലനിരകള്‍.

സൗകര്യങ്ങള്‍

റെസ്റ്റൊറന്റ്
കോണ്‍ഫറന്‍സ് മുറികള്‍
ഓപ്പണ്‍ എയര്‍ വേദി

റൂമുകള്‍
ഡീലക്‌സ് 6
ഹില്‍ വ്യൂ 14
ക്ലിഫ് വ്യൂ 5
ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് 2
സുപ്പീരിയര്‍ ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് 1
മൊത്തം 28
കോണ്‍ഫറന്‍സ് സൗകര്യം
തിയേറ്റര്‍ സ്റ്റൈല്‍ 100 പാക്സ്
ക്ലാസ് റൂം 52 പാക്സ്
യു - ഷേപ്പ് 32 പാക്സ്
നിരക്കുകള്‍

ഏപ്രില്‍ 2025 മുതല്‍ 2026 മാര്‍ച്ച് വരെ

മുറികള്‍

നിരക്കുകള്‍ - പീക്ക് സീസൺ - ഏപ്രില്‍, മേയ്, ഓണം, ക്രിസ്തുമസ്, വാരാന്ത്യം (CP)

ഡബിള്‍

സിംഗിൾ

ഡീലക്‌സ് (6)

2300

2300

ഹില്‍ വ്യൂ (14)

3800

3800

ക്ലിഫ് വ്യൂ(2) ((സി 2, സി 3)

4700

4700

ക്ലിഫ് വ്യൂ പ്രീമിയം (2) (സി 4, സി 5)

5200

5200

ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് (2)

4250

4250

സുപ്പീരിയര്‍ ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് (1)

6850

6850

നിരക്കുകള്‍ - സീസൺ - ജൂണ്‍ - മാര്‍ച്ച് 2026(CP)

(വാരാന്ത്യങ്ങളും അവധി ദിവസങ്ങളും ഒഴികെ)

ഡീലക്‌സ് (6)

2000

2000

ഹില്‍ വ്യൂ (14)

3250

3250

ക്ലിഫ് വ്യൂ (2) (സി 2, സി 3)

4000

4000

ക്ലിഫ് വ്യൂ പ്രീമിയം (2) (സി 4, സി 5)

4400

4400

ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് (2)

3600

3600

സുപ്പീരിയര്‍ ഗാര്‍ഡന്‍ വ്യൂ സ്യൂട്ട് (1)

5850

5850

ജി.എസ്.ടി. പുറമേ

വ്യക്തിഗത ഭക്ഷണ നിരക്ക് : പ്രഭാത ഭക്ഷണം: 200 + ജി.എസ്.ടി, ഉച്ചഭക്ഷണം/അത്താഴം: 350 + ജി.എസ്.ടി.

ചെക്ക് ഇന്‍ : 2 പി.എം. ചെക്ക് ഔട്ട് : 12 പി.എം.

വാരാന്ത്യം : വെള്ളി, ശനി

ഹോളിഡേ : കലണ്ടര്‍ അവധിക്കു തൊട്ടുമുന്‍പുള്ള ദിവസം

ഓണം അവധി: 29 ഓഗസ്റ്റ് to 7 സെപ്റ്റംബർ 2025

ക്രിസ്തുമസ് അവധി : 2025 ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 2 വരെ

റിസർവേഷൻ ചെയ്യുന്നതിനുമുമ്പ് നിലവിലെ താരിഫ് പരിശോധിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം

  1. OTA-കൾ/ KTDC ഓൺലൈൻ മൊഡ്യൂൾ/ ഡയറക്ട് ബുക്കിംഗ്/ ട്രാവൽ ഏജൻ്റുകൾ (FIT)

    a. ഏപ്രിൽ 1 മുതൽ ഡിസംബർ 20 വരെയും ജനുവരി 6 മുതൽ മാർച്ച് 31 വരെയും:
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയത്തിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • നിശ്ചയിച്ച തീയതിയിൽ എത്താത്തതിനെ 'നോ-ഷോ' ആയി കണക്കാക്കുകയും മുഴുവൻ അഡ്വാൻസും നഷ്ടപ്പെടുകയും ചെയ്യും.

    b. ഡിസംബർ 21 മുതൽ ജനുവരി 5 വരെയും ഓണം / ദീപാവലി / പൂജ അവധി ദിവസങ്ങളും
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതിക്ക് 14 ദിവസം മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • ***നോ-ഷോ, മുഴുവൻ അഡ്വാൻസും നഷ്ടപ്പെടും.

    ഓണം / ദീപാവലി / പൂജ അവധി-2025-2026::
    • ഓണം അവധി ദിവസങ്ങൾ: സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8,2025 വരെ
    • പൂജ അവധി ദിവസങ്ങൾ: സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8,2025 വരെ
    • ദീപാവലി അവധിദിനങ്ങൾ: 2025 ഒക്ടോബർ 18 മുതൽ 28 വരെ

കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.

വലിയ മാപ്പ് കാണുക

റിസോര്‍ട്ടിനുള്ളിലും സമീപവുമുള്ള സേവനങ്ങള്‍

a) ട്രെക്കിങ്ങ്
b) പ്രഭാത-സായാഹ്ന സവാരി
c) പാറ കയറ്റം
d) കാമ്പ് ഫയര്‍
e) കുട്ടികളുടെ കളിസ്ഥലം

ആകര്‍ഷണങ്ങള്‍
പൊന്‍മുടിക്കു സമീപം

കല്ലാര്‍: മീന്‍മുട്ടി വെള്ളച്ചാട്ടവും, ഗോള്‍ഡന്‍ വാലിയും കല്ലാറിലെ പ്രധാന കാഴ്ചകളാണ്. ട്രക്കിംഗ് സൗകര്യങ്ങളും ഇവിടെയുണ്ട്.

പേപ്പാറ വന്യമൃഗ സങ്കേതം: പശ്ചിമഘട്ടത്തില്‍ 53 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ മൃഗസങ്കേതത്തില്‍ വിതുര വഴിയും പ്രവേശിക്കാം.

കോയിക്കല്‍ കൊട്ടാരം15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കൊട്ടാരത്തില്‍ നാടന്‍കലാ മ്യൂസിയവും, നാണയ മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. പ്രാചീന സംഗീത ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പ്രാചീന നാണയങ്ങള്‍ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 2500 വര്‍ഷം പഴക്കമുള്ള ഖര്‍ഷ, രാശി നാണയങ്ങള്‍ ഇതില്‍പെടുന്നു.

ഡേ ട്രിപ്പുകള്‍

നെയ്യാര്‍ വന്യമൃഗ സങ്കേതം (45 കി.മീ.): നെയ്യാര്‍ ഡാമിന്റെ തീരത്താണ് ഈ സങ്കേതം. മാന്‍, മുതല, സിംഹം എന്നിവക്കുള്ള പാര്‍ക്കുകള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഡാമില്‍ ബോട്ട് സവാരിക്കും സൗകര്യമുണ്ട്. സമീപത്ത് കോട്ടൂരില്‍ ആനകളുടെ പുനരധിവാസ കേന്ദ്രവും ഉണ്ട്.

നിയമസഭാ മന്ദിരം: പാളയത്തെ കേരള നിയമസഭാ മന്ദിരം, പാരമ്പര്യ, ആധുനിക വാസ്തുവിദ്യകളുടെ സുന്ദര മിശ്രിതമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് വെളിച്ചം പകരുന്ന നിയമസഭാ മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ശാസ്ത്ര സാങ്കേതിക മ്യൂസിയ സമുച്ചയം: വൈദ്യൂതി, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്‌സ്, ജനകീയ ശാസ്ത്രം, ഗണിതം, സൗരോര്‍ജ്ജം, വാഹനങ്ങള്‍, കമ്പ്യൂട്ടര്‍, ബയോ മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്നീ വിഭാഗങ്ങളുടെ പ്രദര്‍ശന വേദികള്‍ ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്.

പ്രിയദര്‍ശിനി നക്ഷത്ര ബംഗ്ലാവ്: 1994 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത നക്ഷത്ര ബംഗ്ലാവ്, രാജ്യത്തെ മുന്‍നിര നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ദൃശ്യ പ്രപഞ്ചത്തിന്റെ ഏതൊരു കോണും സൂഷ്മ നിരീക്ഷണത്തിനു വിധേയമാക്കാനുള്ള സാങ്കേതിക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. നക്ഷത്ര സമൂഹങ്ങളെ കൃത്യമായി നിരീക്ഷിക്കാനും കഴിയും.

നേപ്പിയര്‍ മ്യൂസിയം:തിരുവനന്തപുരം നഗരത്തില്‍ 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പുരാവസ്തു കേന്ദ്രത്തില്‍ ധാരാളം പൗരാണിക വസ്തുക്കളും, വെങ്കല പ്രതിമകളും, ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സ്വാഭാവിക ശീതീകരണ സംവിധാനമുള്ള ഇവിടെ പുരാതന കാലത്തെ തേര്, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍, മഹാഭാരതത്തിലെയും രാമായണത്തിലെയും നിഴല്‍കൂത്തിന് ഉപയോഗിച്ച ജപ്പാനിലെ തുകല്‍ പാവകള്‍ എന്നിവയും കാണാം.

ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തരതിരുനാള്‍ 1935 ല്‍ ഉദ്ഘാടനം ചെയ്ത ഈ ഗാലറിയില്‍ രാജാരവിവര്‍മ്മ, നിക്കോളാസ് റോയറിച്ച്, സ്വെറ്റ്‌ലോവ തുടങ്ങിയ പ്രശസ്തരുടെ ചിത്രരചനകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രജപുത്ര, തഞ്ചാവൂര്‍, മുഗളവംശ കാലത്തെ ചിത്രങ്ങളും, ബാലി, തിബറ്റ്, ജപ്പാന്‍, ചീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രചനകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടു മുതലുള്ള പ്രശസ്ത ചുവര്‍ചിത്രങ്ങളുടെ പകര്‍പ്പുകളും ഇവിടെ കാണാം.

ശ്രീചിത്രാ എന്‍ക്ലേവ്: 1993 ല്‍ ആരംഭിച്ച ഈ സംരക്ഷിത കേന്ദ്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രവും സ്മരകങ്ങളും കാണാം. രാജാക്കന്മാരുടെ ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന 'പത്രങ്ങള്‍' എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

കെ.സി.എസ്. പണിക്കര്‍ ഗാലറി: പ്രശസ്ത കലാകാരനായിരുന്ന കെ.സി.എസ്. പണിക്കരുടെ ചിത്രരചനകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മദിരാശിയിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപനകനായ പണിക്കര്‍, രാജ്യത്തെ ഒന്‍പത് പ്രശസ്ത കലാകാരന്മാരില്‍ ഒരുവനായി പരിഗണിക്കപ്പെടുന്നു.

നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം: പക്ഷികളുടെയും, മൃഗങ്ങളുടെയും ഈ മ്യൂസിയത്തില്‍ മൃഗങ്ങളുടെ തോലുകളുപയോഗിച്ച് നിര്‍മ്മിച്ച സ്വാഭാവിക മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സുവോളജിക്കല്‍ പാര്‍ക്ക്: 1859 ല്‍ സ്ഥാപിച്ച തിരുവനന്തപുരം മൃഗശാലക്ക് 55 ഏക്കറോളം വിസ്തൃതിയുണ്ട്. ഉരഗങ്ങള്‍, പാമ്പുകള്‍, പക്ഷികള്‍, സസ്തനികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഈ മൃഗശാലയിലുണ്ട്.

കനകക്കുന്ന് കൊട്ടാരം: സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായി ഈ കൊട്ടാരം അറിയപ്പെടുന്നു. കൊട്ടാരത്തിന്റെ വിശാല പരിസരം ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍: കത്തോലിക്കാ മതവിശ്വാസികളുടെ പ്രധാന ആരാധനാലയമായ ഈ ദേവാലയത്തിന് 125 വര്‍ഷത്തെ പഴക്കമുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ദേവാലയം.

മഹാത്മാ അയ്യന്‍കാളി ഹാള്‍ (വി.ജെ.ടി. ഹാള്‍):ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി 1896 ല്‍ നിര്‍മ്മിച്ച വി.ജെ.ടി. ഹാള്‍ ഇപ്പോള്‍ മഹാത്മാ അയ്യന്‍കാളി ഹാള്‍ എന്നറിയപ്പെടുന്നു. 1896 ജനുവരി 25 ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, കോളനിവാഴ്ചയുടെ സ്മരണ ഉയര്‍ത്തി ഒരു നൂറ്റാണ്ടിലേറെക്കാലം തിരുവനന്തപുരം നഗരഹൃദയത്തില്‍ നിലയുറപ്പിച്ച ഹാള്‍, 2019 ല്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മാ അയ്യന്‍കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

പത്മനാഭസ്വാമി ക്ഷേത്രം: കിഴക്കേകോട്ടയിലെ ഈ പ്രസിദ്ധ മഹാവിഷ്ണു ക്ഷേത്രം, കേരള-ദ്രാവിഡ വാസ്തുവിദ്യകളുടെ മേളന വേദിയാണ്. ഭാരത്തിലെ 108 വിഷ്ണു ആലയങ്ങളില്‍ ഒന്നായ ഇവിടെ, അനന്തന്റെ മുകളില്‍ ശയിക്കുന്ന ദേവനായിട്ടാണ് വിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. കടുശര്‍ക്കരയില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരിക്കുന്നു. ക്ഷേത്രത്തിലെ ദാരുശില്പങ്ങളും, ചുവര്‍ ചിത്രങ്ങളും പ്രസിദ്ധമാണ്. ഹുന്ദുമത വിശ്വാസികള്‍ക്കുമാത്രമേ ഇവിടെ പ്രവേശനമുള്ളൂ. പുരുഷന്മാര്‍ക്ക് മുണ്ടും, സ്ത്രീകള്‍ക്ക് സാരിയും, ഫുള്‍ സ്‌കര്‍ട്ടും, ബ്ലൗസും ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

മേഷന്‍ മണി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് 1833 ല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച മേഷന്‍ മണി എന്നറിയപ്പെടുന്ന ക്ലോക്ക് കാണാം. ഓരോ മണിക്കൂറിലും, ക്ലോക്കിലെ പുരുഷന്‍ വായ തുറക്കുന്നു, അപ്പോള്‍ ഇരുവശത്തുമുള്ള ആടുകള്‍ കവിളില്‍ ഇടിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന. മഹാഗണിയില്‍, കുളത്തൂരാന്‍ എന്ന ശില്പിയാണ് ഇത് നിര്‍മ്മിച്ചത്.

കുതിരമാളിക (പുത്തന്‍ മാളിക) കൊട്ടാരം മ്യൂസിയം: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാളാണ് ഈ മ്യൂസിയത്തിന്റെ നിര്‍മ്മാതാവ്. അദ്ദേഹം പ്രശസ്ത കവിയും, സംഗീതജ്ഞനും, സാമൂഹ്യ പരിഷ്‌കര്‍ത്താവും, രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. തിരുവിതാംകൂര്‍ വാസ്തുശില്പ വിദ്യയുടെ മകുടോദാഹരണമാണ്, മരത്തില്‍ കൊത്തിയെടുത്ത ഈ കൊട്ടാരം. രാജകുടുംബാംഗങ്ങളുടെ അമൂല്യ വസ്തുക്കളും, ചിത്രരചനകളും പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഈ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സി.വി.എന്‍. കളരി: കളരി കേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഈ കേന്ദ്രത്തില്‍ കളരിപ്പയറ്റ് പഠന കേന്ദ്രവും, ആയുര്‍വേദ ചികിത്സാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തുതന്നെയാണ് കളരി.

ശംഖുമുഖം ബീച്ച്: സൂര്യാസ്തമയം ആസ്വദിക്കാന്‍ നിരവധി യാത്രികര്‍ എത്തുന്ന സ്ഥലമാണ് ശംഖുമുഖം. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്ബ്, 35 മീറ്റര്‍ നീളമുള്ള മത്സ്യകന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിലുള്ള ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്. കുട്ടികളെ ഗതാഗത നിയമങ്ങള്‍ പരിശീലിപ്പിക്കുന്ന ചാച്ചാനെഹ്രു ട്രാഫിക് പാര്‍ക്കും ശംഖുമുഖത്താണ്.

ആക്കുളം വിനോദസഞ്ചാര ഗ്രാമം: ആക്കുളം കായലില്‍ വിനോദയാത്രികര്‍ക്കുവേണ്ടി ബോട്ട് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിപുലമായ വിനോദ കേന്ദ്രവും നിര്‍മ്മിച്ചിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് നീന്തല്‍ സൗകര്യവും ഉണ്ട്.

വേളി വിനോദസഞ്ചാര കേന്ദ്രം: വേളി കായല്‍ അറബിക്കടലുമായി ചേരുന്ന ഈ മനോഹര തീരം പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ബോട്ട്, പെഡല്‍ബോട്ട് സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ബോട്ടുകളും വാടകക്ക് ലഭിക്കും. കുട്ടികളുടെ വിനോദത്തിനായ കൂറ്റന്‍ ശില്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വലിയതുറ: ശംഖുമുഖത്തിനടുത്തുള്ള വലിയതുറ തെക്കന്‍ കേരളത്തിലെ ഏക തുറമുഖമായിരുന്നു. കാലവര്‍ഷ സമയത്ത് ഇവിടെ 703 മീറ്റര്‍ നീളമുള്ള കടല്‍പ്പാലത്തില്‍ നിന്ന് മത്സ്യതൊഴിലുളികള്‍ കട്ടമരങ്ങളുമായി പ്രക്ഷുബ്ദമായ കടലിലേക്ക് കുതിക്കുന്ന കാഴ്ച ആരെയും സ്തംബ്ദരാക്കും.

ബീമാപള്ളി: വളരെ ആഴത്തിലുള്ള ആത്മീയ ശക്തിയുള്ളതായി വിശ്വസിക്കപ്പെടുന്ന ബീമാ ഉമ്മയുടെ പ്രധാന ആരാധനാ കേന്ദ്രമാണ് ബീമാപള്ളി ദര്‍ഗാ ഷെരീഫ്. ഇവിടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധമായ ചന്ദനക്കുട മഹേത്സവം ആഘോഷിക്കുന്നു.

സമുദ്ര ബീച്ച്: സമുദ്ര ഹോട്ടലിന് അതിരിടുന്ന കടല്‍ തീരം. നിശബ്ദവും, ശാന്തവുമായ തീരക്കാഴ്ച ഒരുക്കുന്നു.

തിരുവല്ലം: കോവളത്തേക്കുള്ള മാര്‍ഗമദ്ധ്യേയുള്ള സുന്ദര ജലാശയം. ചെറു തോണികളിലും, കെട്ടുവള്ളങ്ങളിലും ഇവിയെ യാത്രകള്‍ നടത്താം. കയാക്കിംഗ് സൗകര്യവും ഉണ്ട്. അടുത്തുള്ള ദ്വീപുകളിലെ കയര്‍ ഉല്പാദന കേന്ദ്രങ്ങള്‍ വള്ളത്തില്‍ സന്ദര്‍ശിക്കാം.

പരശുരാമ ക്ഷേത്രം, തിരുവല്ലം: കരമന ആറിന്റെ തീരത്തുള്ള തിരുവല്ലം പരശുരാമക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിന്റെ സൃഷ്ടാവായി പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പരശുരാമന്റെ നാമത്തില്‍ കേരളത്തിലുള്ള ഏക ക്ഷേത്രമാണിത്. പിതൃക്കള്‍ക്ക് ഇവിടെ ബലിതര്‍പ്പണങ്ങള്‍ നടത്തുന്നു.

കോവളം: സംസ്ഥാന തലസ്ഥാനത്തുനിന്ന് വാഹനത്തില്‍ വേഗം എത്താവുന്ന അന്താരാഷ്ട്ര പ്രശസ്തമായ കടല്‍തീര വിനോദസഞ്ചാര കേന്ദ്രം. ചന്ദ്രക്കലയുടെ ആകൃതിയില്‍ ചേര്‍ന്നു കിടക്കുന്ന മൂന്നു ഉല്‍ക്കടല്‍ തീരങ്ങള്‍. സ്വര്‍ണമണലില്‍ കിലോമീറ്ററോളം മിന്നി തിളങ്ങുന്ന കടല്‍തീരം. കുത്തനെയുള്ള പാറകള്‍ വേര്‍തിരിക്കുന്ന ഉള്‍ക്കടലിന്, കേരവൃക്ഷങ്ങള്‍ അതിര്‍ തിരിക്കുന്നു. ഉത്തേജകങ്ങളായ കടല്‍പരപ്പുകള്‍, സൂര്യശോഭയില്‍ മനസില്‍ സംഭ്രമകരമായ അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഇന്നലെകളിലെ കോവളം ഗ്രാമം, ഇന്ന് ആധുനിക തീരവിനോദ കേന്ദ്രത്തിന്റെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

കോവളം ബീച്ച്: ചെറു കുന്നുകള്‍ക്കും കടലിനുമിടയിലുള്ള സമുദ്രതീരം പൂര്‍ണമായും കേരവൃക്ഷത്തണലിലാണ്. പാറക്കെട്ടുകള്‍ വേര്‍തിരിക്കുന്ന മൂന്ന് ഉള്‍ക്കടലുകളില്‍ തെക്കേ അറ്റത്തുള്ള തീരം, ലൈറ്റ് ഹൗസ് ബീച്ച്. പുരാതനമായ വിഴിഞ്ഞം ലൈറ്റ് ഹൗസാണ് തീരത്തിന് ഈ പേര് സമ്മാനിച്ചത്. ഹൗവ്വ ബീച്ചിനേയും, ലൈറ്റ് ഹൗസ് ബീച്ചിനേയും വേര്‍തിരിക്കുന്ന പാറക്കെട്ടിനെ ഇടക്കല്ല് എന്നു വിളിക്കുന്നു. ഹൗവ്വ ബീച്ചിന്റെയും കോവളം ബീച്ചിന്റെയും നടുവിലുള്ള കുന്നില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും, 'ഹാല്‍സിയോണ്‍' കൊട്ടാരവും സ്ഥിതിചെയ്യുന്നു.

ലൈറ്റ് ഹൗസ്: കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന കേരനിബിഢമായ കുറുങ്കല്‍ മലയിലാണ് 35 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസ് നില്‍ക്കുന്നത്. സന്ദര്‍ശകര്‍ക്ക് സര്‍പ്പാകൃതിയില്‍ ചുറ്റിക്കറങ്ങുന്ന ഏണിപ്പടികളിലൂടെ ലൈറ്റ് ഹൗസിന്റെ മുകളിലെത്തി കടലിന്റെയും പരിസരപ്രദേശങ്ങളുടെയും പ്രൗഢസൗന്ദര്യം ആസ്വദിക്കാം.

വര്‍ക്കല (65 കി.മീ.): ശാന്തമായ ഈ ഗ്രാമപ്രദേശത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ കടല്‍ത്തീരം, വെട്ടുകല്ലിന്റെ കുന്നുകള്‍, 2000 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം തുടങ്ങി പല കാഴ്ചകളും ഉണ്ട്. ചെങ്കല്‍ കുന്നുകളില്‍ നിന്നും ഊറിവരുന്ന ധാതുക്കള്‍ നിറഞ്ഞ ജലത്തിന് ഔഷധമൂല്യം ഉണ്ട്. കടല്‍തീരത്തെ ഒരു അപൂര്‍വ്വ കാഴ്ചയാണിത്. 'പാപനാശം കടപ്പുറം' എന്നാണ് ഈ തീരം അറിയപ്പെടുന്നത്. ഇവിടെ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. മലമടക്കുകളില്‍, തീരത്തിന് അഭിമുഖമായി ജനാര്‍ദ്ദന ക്ഷേത്രം നിലകൊള്ളുന്നു. ശ്രീ നാരായണഗുരു ദേവനാല്‍ സ്ഥപിതമായ ശിവഗിരി മഠവും ഇവിടെയാണ്.സ്വാമികളുടെ സമാധിയില്‍ തീര്‍ത്ഥാടനകാലത്ത് പതിനായിരങ്ങള്‍ ദര്‍ശനം നടത്തുന്നു. വര്‍ക്കലയില്‍ വിനോദ സഞ്ചാരികള്‍ക്കുവേണ്ട എല്ലാ താമസ സൗകര്യങ്ങളും സജ്ജമാണ്.

തെന്മല ഇക്കോ ടൂറിസം (85 കി.മീ): വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ച കേന്ദ്രമാണിത്. നടപ്പാതകള്‍, തൂക്കുപാലം, നക്ഷത്ര വനം, ശില്പ ഉദ്യാനം, സംഗീത ജലധാര എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷി നിരീക്ഷണം, ട്രക്കിംഗ്, പാറകയറ്റം, കാട്ടിനുള്ളില്‍ ബൈക്ക് സഞ്ചാരം, നദിക്ക് കുറുകെ കടക്കല്‍ തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്. മാന്‍ പുനരധിവാസ കേന്ദ്രവും ഇവിടെയുണ്ട്. ശെന്തുരുണി വന്യമൃഗ കേന്ദ്രവും സമീപത്താണ്. ശെന്തരുണി ജലസംഭരണിയില്‍ ബോട്ടിംഗ് സൗകര്യവുമുണ്ട്.

കന്യാകുമാരി (90 കി.മീ): സൂര്യോദയവും അസ്തമനവും കാണാന്‍ കഴിയുന്ന ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള ഈ മുനമ്പില്‍ അറബിക്കടലും, ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒന്നിക്കുന്നു. കന്യാകുമാരിയിലെ ദേവിക്ഷേത്രം പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. ലൈറ്റ് ഹൗസും, സര്‍ക്കാര്‍ മ്യൂസിയവും തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : തിരുവനന്തപുരം - 63 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍ - 63 കി.മീ.
സമീപ വിമാനത്താവളം : തിരുവനന്തപുരം - 71 കി.മീ.

വര്‍ക്കല ബീച്ചില്‍ നിന്ന് : 59 കി.മീ.
കോവളം ബീച്ചില്‍ നിന്ന് : 64 കി.മീ.

ബന്ധപ്പെടാന്‍
റിസര്‍വേഷന്‍

ഗോള്‍ഡന്‍ പീക്ക്
പൊന്‍മുടി, തിരുവനന്തപുരം - 695551
കേരളം, ഇന്ത്യ
ഫോണ്‍: +91 9400008640, +91-472-2890225, 2890186
ഫാക്‌സ്: +91-472-2890187
ഇ.മെയില്‍: goldenpeak@ktdc.com