ഗാര്‍ഡന്‍ ഹൗസ്

വിഭാഗം: ബജറ്റ് പിക്‌നിക് ഹോട്ടല്‍

പശ്ചിമ ഘട്ട മലനിരകള്‍ക്ക് അഭിമുഖമായി മലമ്പുഴ ഡാം പരിസരത്ത് കെ.ടി.ഡി.സി വക ബജറ്റ് പിക്‌നിക് ഹോട്ടലാണ് ഗാര്‍ഡന്‍ ഹൗസ്.

മലമ്പുഴ

പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലെ ചെറു നഗരമാണ് മലമ്പുഴ. മലമ്പുഴയില്‍ നിര്‍മ്മിച്ച ജലസംഭരണിയും സമീപത്തെ പൂന്തോട്ടവും, ഉല്ലാസ പാര്‍ക്കും കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. റോക്ക് പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, റോപ്പ്‌വേ എന്നിവയും മലമ്പുഴയെ ആകര്‍ഷകമാക്കുന്നു. കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച കൂറ്റന്‍ യക്ഷി പ്രതിമ മറ്റൊരു ആകര്‍ഷണമാണ്.

റൂമുകള്‍
പ്രീമിയം സൂപ്പര്‍ ഗാര്‍ഡന്‍ വ്യൂ 01
പ്രീമിയം ഗാര്‍ഡന്‍ വ്യൂ 08
എക്‌സിക്യൂട്ടീവ് 08
ആകെ 17
കോണ്‍ഫറന്‍സ് സൗകര്യം
തിയേറ്റര്‍ ടൈപ്പ് 40 പാക്സ്
ലോണ്‍ ടൈപ്പ് 40 പാക്സ്

ബോട്ടിംഗ് സൗകര്യം
സഫാരി ബോട്ട് : 02
പെഡല്‍ ബോട്ട്  : 07

നിരക്കുകള്‍


റൂം ടൈപ്പ് 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ
  EP
  സിംഗിള്‍/ഡബിള്‍
പ്രീമിയം സുപ്പീരിയര്‍ 2,500
പ്രീമിയം 2,500
എക്‌സിക്യൂട്ടീവ് 2,000

*ജി.എസ്.ടി. പുറമേ

റൂം ടൈപ്പ്

2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ

ഡബിള്‍

സിംഗിള്‍

എക്‌സിക്യൂട്ടീവ് (8)

2250

2250

പ്രീമിയം (8)

2750

2750

പ്രീമിയം സുപ്പീരിയര്‍ (1)

2750

2750

ജി.എസ്.ടി. പുറമേ

ഭക്ഷണം - മെനു കാര്‍ഡ് പ്രകാരം

ചെക്ക് ഇന്‍ - 1.00 P.M., ചെക്ക് ഔട്ട് - 11.00 A.M.

നിരക്കും നികുതിയും മാറ്റത്തിന് വിധേയം
റിസര്‍വ്വേഷന്‍ നടത്തുന്നതിനു മുന്‍പായി നിരക്കുകള്‍ പരിശോധിക്കുക.

2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം

  1. OTA-കൾ/ KTDC ഓൺലൈൻ മൊഡ്യൂൾ/ ഡയറക്ട് ബുക്കിംഗ്/ ട്രാവൽ ഏജൻ്റുകൾ (FIT)

    a. ഏപ്രിൽ 1 മുതൽ ഡിസംബർ 20 വരെയും ജനുവരി 6 മുതൽ മാർച്ച് 31 വരെയും:
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയത്തിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • നിശ്ചയിച്ച തീയതിയിൽ എത്താത്തതിനെ 'നോ-ഷോ' ആയി കണക്കാക്കുകയും മുഴുവൻ അഡ്വാൻസും നഷ്ടപ്പെടുകയും ചെയ്യും.

    b. ഡിസംബർ 21 മുതൽ ജനുവരി 5 വരെയും ഓണം / ദീപാവലി / പൂജ അവധി ദിവസങ്ങളും
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതിക്ക് 14 ദിവസം മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • ***നോ-ഷോ, മുഴുവൻ അഡ്വാൻസും നഷ്ടപ്പെടും.

    ഓണം / ദീപാവലി / പൂജ അവധി-2025-2026::
    • ഓണം അവധി ദിവസങ്ങൾ: സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8,2025 വരെ
    • പൂജ അവധി ദിവസങ്ങൾ: സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8,2025 വരെ
    • ദീപാവലി അവധിദിനങ്ങൾ: 2025 ഒക്ടോബർ 18 മുതൽ 28 വരെ

കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.

ആകര്‍ഷണങ്ങള്‍

പാലക്കാട് കോട്ട : 1766 ല്‍ ഹൈദര്‍ അലി നിര്‍മ്മിച്ച കോട്ട 1790 ല്‍ ബ്രട്ടീഷുകാര്‍ പുനര്‍ നിര്‍മ്മിച്ചു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള കോട്ട പാലക്കാട്‌നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു.

നെല്ലിയാംപതി നെന്മാറയ്ക്ക് 40 കിലോമീറ്റര്‍ തെക്ക് ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷന്‍. കടല്‍ നിരപ്പില്‍ നിന്നും 1572 മീറ്റര്‍ ഉയരത്തിലുള്ള നെല്ലിയാംപതി വന മേഖല പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. നെല്ലിയാംപതി മലനിരകളിലെ സീതാര്‍കുണ്ഡില്‍ നിന്നാല്‍ ജില്ലയുടെ ഏറെകുറെ മുഴുവന്‍ കാഴ്ചയും ലഭിക്കും.

സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് : മണ്ണാര്‍കാടിന് 40 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് : 89.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സൈലന്റ് വാലി പശ്ചിമഘട്ടത്തില്‍ അവശേഷിച്ചിരിക്കുന്ന നിത്യഹരിത വനമേഖലയാണ്. കുന്തിപ്പുഴയുടെ ഉത്ഭവം ഈ മലനിരകളിലാണ്. സിംഹവാലന്‍ കുരങ്ങ് അടക്കം പല സംരക്ഷിത വന്യമൃഗങ്ങളും ഇവിടെയുണ്ട്.

അട്ടപ്പാടി: മണ്ണാര്‍ക്കാടിന് 38 കിലോമീറ്റര്‍ വടക്ക് കിഴക്ക് മലനിരകള്‍,പുഴകള്‍, വനങ്ങള്‍ എന്നിവ ഒത്തുചേരുന്ന അട്ടപ്പാടി, ഇരുളര്‍, മുഡുഗര്‍ തുടങ്ങിയ ആദിവാസികളുടെ താമസസ്ഥലമാണ്. ആദിവാസികള്‍ ശിവലിംഗമായി കരുതുന്ന മല്ലീശ്വരന്‍ മുടി ഇവിടെ സ്ഥിതി ചെയ്യുന്നു.

ഫാന്റസി പാര്‍ക്ക് :ഗാര്‍ഡന്‍ ഹൗസില്‍ നിന്നും 2 കിലോമീറ്റര്‍, കേരളത്തിലെ ആദ്യത്തെ തീം പാര്‍ക്കാണിത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വേണ്ട നിരവധി വിനോദങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ - ½ കി.മീ
സമീപ റെയില്‍വെ സ്റ്റേഷന്‍, പാലക്കാട് - 8 കി.മീ
സമീപ വിമാനത്താവളം, കോയമ്പത്തൂര്‍ - 65 കി.മീ

ബന്ധപ്പെടാന്‍
റിസര്‍വ്വേഷന്‍

ഗാര്‍ഡന്‍ ഹൗസ് (കെ.ടി.ഡി.സി)
മലമ്പുഴ, പാലക്കാട്-678651, കേരള
ഫോണ്‍: +91-491-2815217
ഇ-മെയില്‍: gardenhouse@ktdc.com

പ്രത്യേക സേവനം

മൊബൈല്‍: +91-9400008767